Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Bishop

കൊച്ചി ബിഷപ് ഡോ. ആന്‍റണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി

ഫോർട്ടുകൊച്ചി: കേരളത്തിലെ രൂപതകളുടെ മാതാവായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി ബിഷപ് ആന്‍റണി കാട്ടിപ്പറമ്പിൽ അഭിഷേകം ചെയ്തു. ഒന്നരവർഷക്കാലത്തെ കാത്തിരിപ്പിനു ശേഷം തങ്ങൾക്ക് ലഭിച്ച പുതിയ ഇടയനെ സ്വീകരിക്കാൻ ഫോർട്ട്കൊച്ചി സാന്ത്രക്രൂസ് ഗ്രൗണ്ടിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി.

ഉച്ചതിരിഞ്ഞ് 2.30ന് മെത്രാസന മന്ദിരത്തിൽനിന്ന് തിരുവസ്ത്രങ്ങളണിഞ്ഞ മെത്രാൻമാരും വൈദീകരും ചേർന്ന് നിയുക്ത മെത്രാനെ തിരുകർമ്മങ്ങൾക്ക് വേദിയാക്കുന്ന സാന്താക്രൂസ് സ്വകയറിലേക്ക് പ്രദക്ഷിണയോടെ ആനയിച്ചു.

കൊച്ചി രൂപതയിലെ 51 ഇടവകകളിൽ നിന്ന് എത്തിയ പ്രതിനിധികൾ ദർശന കുരിശേന്തി മുൻ നിരയിൽ അണിനിരന്നു. ഇടവക കുരിശിന്‍റെ ഇടതുവശത്ത് ഇടവകയുടെ കൊടിയും വലതുവശത്ത് പേപ്പൽഫ്ലാഗേന്തി പരമ്പരാഗത വേഷമണിഞ്ഞ ഇടവക പ്രതിനിധികളും അണിനിരന്നു.

വേദിയുടെ പ്രധാന കവാടത്തിലൂടെ നിയുക്ത മെത്രാനും കാർമികരും വിശിഷ്ട അതിഥികളും വേദിയിലേക്ക് പ്രവേശിച്ചു. തിരുവത്രങ്ങളണിഞ്ഞ മറ്റ് മെത്രാപ്പോലിത്തമാരും വൈദികരും നിയുക്ത മെത്രാനെ അനുഗമിച്ച് പ്രദക്ഷിണമായി തിരുക്കർമ്മങ്ങൾ നടക്കുന്ന വേദിയിലേക്ക് പ്രവേശിച്ച് വൈകുന്നേരം മൂന്നോടെ തിരുകർമ്മങ്ങൾ ആരംഭിച്ചു.

മെത്രാഭിഷേക തിരുക്കർമങ്ങൾക്ക് ഗോവ ആർച്ച് ബിഷപ്പും കർദിനാളുമായ ഫിലിപ്പ് നേരി ഫെറോ മുഖ്യകാർമികനായി. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കൊച്ചി രൂപത മുൻ മെത്രാൻ ബിഷപ് ജോസഫ് കരിയിൽ എന്നിവർ സഹകാർമികരായി.

വത്തിക്കാൻ സ്ഥാനപതിയും ഭാരതത്തിന്‍റെ ന്യൂൻഷോയുമായ ആർച്ച് ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി, സിറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ തട്ടിൽ, ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്‍റ് മാർ അൻഡ്രൂസ് താഴത്ത് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്‍റ് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

നിയുക്ത മെത്രാന്‍റെ സഹപാഠിയും തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തി.

1505 ൽ സ്ഥാപിക്കപ്പെട്ട് 1806 ൽ ബ്രിട്ടിഷുകാരാൽ തകർക്കപ്പെട്ട പ്രഥമ ബസിലിക്കയുടെ അവശേഷിക്കുന്ന തൂണുകളിലൊന്നിൽ നിയുകത മെത്രാനും കാർമികരും പുഷ്പാർച്ചന നടത്തി. അഞ്ച് നൂറ്റാണ്ടിന്‍റെ വിശ്വാസ പാരമ്പര്യം ഏറ്റുപറയുന്ന അവിസ്മരണീയ നിമിഷങ്ങൾ ആയിരുന്നു അത്. ഭാരതത്തിലെ കത്തോലിക്ക വിശ്വാസത്തിന്‍റെ പിള്ളത്തൊട്ടിലാണ് കൊച്ചി രൂപത.

കന്യാകുമാരി മുതലുള്ള തെക്ക് കിഴക്കൻ ഇന്ത്യയും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ബർമ്മ, ഹോങ്കോംഗ്, മാലാക്ക എന്നീ രാജ്യങ്ങൾ വരെയും വ്യാപിച്ചു കിടന്ന വിശാലമായ രൂപതയായിരുന്നു കൊച്ചി.

1557-ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ അഞ്ചാമത്തെ തദ്ദേശിയ മെത്രാനാണ് ബിഷപ് ആന്‍റണി കാട്ടിപ്പറമ്പിൽ.

Latest News

Corehub Up